KOYILANDY DIARY.COM

The Perfect News Portal

കുലത്തൊഴിലിനെ അവഹേളിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും

.
കൊയിലാണ്ടി: കുലത്തൊഴിലിനെ അവഹേളിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താൽകാലിക സാമ്പത്തിക നേട്ടത്തിന് വേണ്ടി സാമുദായിക താല്പര്യങ്ങൾ പണയം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വേലൻ സമുദായ സംഘടനാ പ്രതിനിധികൾ പറഞ്ഞു. ഇക്കഴിഞ്ഞ ഗണേശോത്സവത്തോടനുബന്ധിച്ച്  മഹാരാഷ്ട്രയിലെ പൂനയില്‍ അനുഷ്ഠാന കലയായ “കണ്ഠാകര്‍ണ്ണന്‍ തെയ്യം” തെരുവില്‍ കെട്ടിയാടിയത് സംബന്ധിച്ച് വേലൻ സമുദായ സംഘടനാ പ്രതിനിധികളുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട്  കൊയിലാണ്ടി സ്വദേശി നിധീഷ് പെരുവണ്ണാന്‍ സമുദായ സംഘടനയിലെ നാല് പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ്സില്‍ പരാതി നൽകിയിരുന്നു.
.
.
പരാതിയെ തുടർന്ന്  സംഘടനാ ഭാരവാഹികള്‍ കൊയിലാണ്ടി പോലീസിനെ സമീപിക്കുകയുണ്ടായി.വിഷയം സാമുദായിക – വിശ്വാസപരമായ തര്‍ക്കമായതിനാല്‍ കേസ്സെടുക്കുക പ്രയാസമാണെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് പ്രശ്നത്തിൽ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണെന്നും പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്നാണ് സമുദായിക ആചാരനുഷ്ഠാനങ്ങള്‍ പാലിക്കാതെ തെയ്യം തെരുവില്‍ വില്പന നടത്തി അവഹേളിച്ച സംഭവത്തിൽ  വേലൻ സമുദായ സംഘടനാ പ്രതിനിധികൾ നിലപാട് വ്യക്തമാക്കിയത്.
.
.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുലത്തൊഴിലിനെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. സംഘടന സെക്രട്ടറി ജിംഷിത് മുന്നൂറ്റാൻ അണ്ടല്ലൂർ, ദിലീപ് അഞ്ഞൂറ്റാന്‍, മനോജ് മുന്നൂറ്റാന്‍ അണ്ടല്ലൂര്, അനൂപ് മുന്നൂറ്റാന്‍ കാഞ്ഞിലേരി, ഷൈജു മുന്നൂറ്റാന്‍ വെളളികുളങ്ങര ഒഞ്ചിയം, അഖില്‍ മേലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Share news