ക്ഷേമനിധി പെൻഷൻ അർഹതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയ യു ഡി എഫ് സർക്കാരിന് അഭിനന്ദനം
.
പയ്യോളി: ക്ഷേമനിധി പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്നും എസിയും, 1000 സി സിയിൽ താഴെയുള്ള വാഹനങ്ങളും, ഒഴിവാക്കിയ യു ഡി എഫ് സർക്കാരിനെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പയ്യോളി മണ്ഡലം കമ്മിറ്റി യോഗം അഭിനന്ദിച്ചു. ജില്ല ജനറൽ സെക്രട്ടറി കുട്ട്യാലി കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഷനോജ് എൻ എം അധ്യക്ഷത വഹിച്ചു. അശോകൻ കിഴക്കയിൽ, ഗിരിജ വി.കെ, ഉഷ ബാബു പുതുക്കുടി, രഞ്ജിത്ത്ലാൽ എം ടി എന്നിവർ സംസാരിച്ചു.



