ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് KSTA കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി
.
കൊയിലാണ്ടി: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ സമരം ചെയ്ത സിപിഐഎം നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ KSTA കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡണ്ട് ഡി.കെ ബിജു, ഉണ്ണികൃഷ്ണൻ സി, ഗണേഷ് കക്കഞ്ചേരി, പവിന പി എന്നിവർ നേതൃത്വം നൽകി.



