പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
.
കോഴിക്കോട്: പയ്യോളി റെയിൽവെ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. തിക്കോടി കിഴക്കേ കൂരന്റവിട സുരേന്ദ്രന്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് പയ്യോളി റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിൽ അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസാണ് യുവതിയെ ഇടിച്ചത്.
.


.
അപകടത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.




