KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് അക്രമം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് തീപന്തം എറിഞ്ഞു

.

തിരുവനന്തപുരത്ത് ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിനകത്തേക്ക് എറിയുകയായിരുന്നു. ഇതോടെ തിരുവനന്തപുരം ന​ഗരം ഭീതിയിലായി. റോഡിലുൾപ്പെടെ തീയിട്ട് പ്രവർത്തകർ വലിയ ഭീതി പരത്തുകയായിരുന്നു. ​പ്രദേശത്ത് ​ഗതാ​ഗതവും തടസ്സപ്പെട്ടു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിനകത്ത് കയറിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി.

എസ് എഫ് ഐ യുടേയും സി പി ഐ എം ൻ്റേയും കൊടിമരങ്ങളും തോരണങ്ങളും യൂത്ത്കോൺഗ്രസ് പ്രവർത്തകർ വലിച്ചു കീറി. പൊലീസിനെ നോക്കുകുത്തിയാക്കി നിർത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ അതിക്രമം. അതേ സമയം അക്രമം അഴിച്ചു വിട്ട യൂത്ത് കോൺഗ്രസുകാരെ പിൻതിരിപ്പിക്കാതെ ഹോസ്റ്റലിന് അകത്ത് കയറി പൊലീസ് അതിക്രമം നടത്തി. വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ എസ് എഫ് ഐ പ്രതിഷേധിച്ചു.

Share news