കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്ങ് സമയം നീട്ടി
.
കേരള കള്ളു ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ, കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. ഗുണഭോക്താക്കൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിങ്ങ് ചെയ്യേണ്ടതാണ്. ആധാർ ഇല്ലാതെ 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വൃദ്ധജനങ്ങൾ എന്നിവർ വിവരം അക്ഷയ കേന്ദ്രത്തിൽ അറിയിച്ചാൽ ജീവനക്കാർ വീട്ടിൽ എത്തി മസ്റ്ററിംഗ് ചെയ്‌ത് തരും. ഫോൺ : 0495 2384355



