ഓർമ്മക്കൊപ്പരം ചിത്ര – ശില്പ ക്യാമ്പ് സംഘടിപ്പിക്കുന്നു
.
മാഹി മലയാള കലാഗ്രാമത്തിലെ ചിത്രകലാ വിഭാഗം പൂർവവിദ്യാർത്ഥികൾ ഓർമ്മക്കൊപ്പരം ചിത്ര – ശില്പ ക്യാമ്പ് ഒക്ടോബർ 2 , 3 ദിനങ്ങളിൽ നടക്കും. കലാനിരൂപകനും അദ്ധ്യാപകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 പേർ പങ്കെടുക്കും. മൂന്നു പതിറ്റാണ്ടിന്റെ ഓർമ്മകളുമായി ആദ്യ ബാച്ച് വിദ്യാർത്ഥികളാണ് ക്യാമ്പ് ഒരുക്കുന്നത്.
.

.
1993 ൽ ഡോ. സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ച് ദക്ഷിണേന്ത്യയിലെ മികച്ച കലാസ്ഥാപനമായി മാറി. കലാഗ്രാമത്തിൽ പഠിച്ച് ഇറങ്ങിയവർ നാട്ടിലും വിദേശത്തുമായി സമൂഹത്തിൻറെ ഉന്നത നിലകളിൽ പ്രവർത്തിച്ചുവരുന്നു. പ്രമുഖ ശില്പി മനോജ് കുമാർ പ്രവീൺ ചന്ദ്ര മൂടാടി പ്രശാന്ത് ഒളവിലം, സായിപ്രസാദ് ചിത്രകൂടം, ശ്രീകുമാർ മാവൂർ, രാജീവ് പൊന്നാനി, ജഗദീഷ്, സനു തലശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. രണ്ടാം ദിവസം മൂന്നുമണിക്ക് ക്യാമ്പ് അവലോകനത്തോടെ സമാപിക്കും.



