സ്‌കൂൾ കൗൺസിലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു
.
കോഴിക്കോട്: സ്‌കൂൾ കൗൺസിലർമാരുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സ്‌കൂൾ കൗൺസിലർമാർക്ക് നൽകിയ എകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷൻ. പൊതുവിദ്യാഭ്യാസ, വനിതാ – ശിശു വികസന വകുപ്പുകൾ സംയുക്തമായി അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
.

.
കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച എകദിന പരിശീലനത്തിലാണ് കൗൺസിലർമാർ ഈ ആവശ്യം ഉന്നയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ നിർദേശം. കോഴിക്കോട്, വയനാട് ജില്ലകളിലെ സൈക്കോ സോഷ്യൽ കൗൺസിലർമാർക്കാണ് കോഴിക്കോട് ശിക്ഷക് സദനിൽ പരിശീന പരിപാടി നടത്തിയത്. 200- ഓളം കൗൺസിലർമാർ പങ്കെടുത്തു.

ബാലാവകാശ കമ്മീഷൻ അംഗം ബി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്‌കർ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് വിഷയാവതരണം നടത്തി. മാറുന്ന കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ പ്രശ്നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായ റസീന കിടങ്ങേൽ, ഡോ. റഹീമുദ്ദീൻ പി.കെ എന്നിവർ ക്ലാസുകൾ എടുത്തു.



