KOYILANDY DIARY.COM

The Perfect News Portal

പോഷൻ മാ പരിപാടി സംഘടിപ്പിച്ചു 

.
കൊയിലാണ്ടി: വനിതാ ശിശു വികസന വകുപ്പ് ഐസിഡിഎസ് പന്തലായനി അഡിഷണലും കൊയിലാണ്ടി നഗരസഭയും ചേർന്ന് പോഷൻ മാ പോഷണ മാസാചാരണ പരിപാടി സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്ൺ രമ്യ പണ്ടാരക്കണ്ടി അധ്യക്ഷത വഹിച്ചു.
ഉപാധ്യക്ഷ സി.ടി. ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ എ. സുധാകരൻ, എം. ദൃശ്യ, കൗൺസിലർമാരായ പി.ടി.സുരേന്ദ്രൻ, വി.രമേശൻ, വിജയലക്ഷ്മി, ഉസൈബ അസൈനാർ, കെ.കെ. ഭാവന, ഐ.സി. ഡി.എസ്. സൂപ്പർവൈസർമാരായ ടി.കെ റൂഫീല, കെ.കെ. അനുഷ, എം. മോനിഷ എന്നിവർ സംസാരിച്ചു. തുടർന്ന് പോഷകാഹാര പ്രദർശനവും നടത്തി.
Share news