KOYILANDY DIARY.COM

The Perfect News Portal

ഷട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

.
കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ മുസ്ലിം വിഭാഗത്തിൽ സംവരണം ചെയ്ത‌ ഷട്ടർ ഓപ്പറേറ്റർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, എൻടിസി ഇലക്ട്രിക്കൽ ട്രേഡ് സർട്ടിഫിക്കറ്റുകൾ ഉളള പുരുഷൻമാർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഒൻപതിനകം തൊട്ടടുത്ത എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ – 0495 2370179
Share news