4 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് യുവാവ് പിടിയിൽ
കോഴിക്കോട്: പാവമണി റോഡിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 4 ഗ്രാം എംഡിഎംഎ യുമായി പെരുവയൽ കൊടിപറമ്പത്ത് താഴം വീട്ടിൽ ഷംസീർ (43) കസബ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടി. നിരവധി മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. പാലക്കാട് നിന്ന് 2 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസും, പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിൽ 1 കിലോ 200 ഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
.

.
കോഴിക്കോട് ടൗൺ, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കസബ സ്റ്റേഷനിലെ എസ് ഐ ഷൈജു. സി, രാകേഷ്. കെ, സിവിൽ പോലീസ് ഓഫീസർമാരായ ദീപു. പി, അജേഷ്, രാഹുൽ വി, ഡാൻസാഫ് അംഗങ്ങളായ സുനോജ്, സരുൺ, ശ്രീശാന്ത്, അതുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



