ബാലസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം
.
ചേമഞ്ചേരി: ബാലസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം ബോധി ഗ്രന്ഥാലയത്തിലെ ഇഎംഎസ് ഓഡിറ്റോറിയം കാഞ്ഞിലശ്ശേരിയിൽ വെച്ച് നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ ടി രാധാകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിവേദ്യ അധ്യക്ഷത വഹിച്ചു. ബീന മഠത്തിൽ സ്വാഗതം പറഞ്ഞു.

ബാലസംഘം ജില്ലാ കമ്മിറ്റി അംഗം ഷാജി കെ മേൽകമ്മിറ്റി നിർദേശങ്ങൾ അവതരിപ്പിച്ചു. ദക്ഷ്ധാർമിക് (പ്രസിഡണ്ട്), നിവേദ്യ (സെക്രട്ടറി), ബീന മഠത്തിൽ (കൺവീനർ), കെ ബിജയ് (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.



