സബർമതി സർഗസാഹിതി ഏർപ്പെടുത്തിയ പി പത്മരാജൻ ചെറുകഥാ പുരസ്കാരം ടി കനിമൊഴിക്ക്
.
കോഴിക്കോട് സബർമതി സർഗസാഹിതി ഏർപ്പെടുത്തിയ പി പത്മരാജൻ ചെറുകഥാ പുരസ്കാരം ടി കനിമൊഴി എഴുതിയ പാറ്റകളുടെ റിപ്പബ്ലിക് എന്ന കഥയ്ക്ക് ലഭിച്ചു. ഗാനരചയിതാവ് രമേഷ് കാവിൽ അവാർഡുകൾ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനംചെയ്തു. സബർമതി ഡയറക്ടർ അജയ് ഗോപാൽ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ അനന്തപത്മനാഭൻ പുരസ്‌കാരം വിതരണം ചെയ്തു. 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. സാഹിത്യകാരൻ വി ആർ സുധീഷ്, ദീപക് ധർമ്മടം, കുയ്യണ്ടി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ടി ബാബുരാജിനും ജിസ്മ ഫയ്‌സിനും പ്രത്യേക ജ്യൂറി പുരസ്കാരങ്ങൾ സമ്മാനിച്ചു.




