KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ കായിക മേള: മീഡിയ പേജ് ലോഞ്ച് ചെയ്തു

.

കോഴിക്കോട്: ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് മീഡിയ കമ്മിറ്റിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജ് ചെയർമാൻ അഡ്വ: ഫൈസൽ ബാബു എംഎൽഎ പ്രകാശനം ചെയ്തു. പി.എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത്, സീനിയർ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, എ.പി.എഫ്.ഒ. ആരിഫ് അഹമ്മദ് എ, മീഡിയ കമ്മിറ്റി കൺവീനർ പി.കെ അബ്ദുൽ സത്താർ, ജോ: കൺവീനർമാരായ പി.കെ.എം ഹിബത്തുള്ള, കെ.കെ സുബൈർ, എ. ശിവപ്രസാദ്, അൻസി സഞ്ജയ്, എം.പി ഫാസിൽ, കെ.പി ശാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

 

Share news