സംസ്ഥാനത്ത് മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി
.
സംസ്ഥാനത്ത് ചില മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ എം എസ്‍ സി എല്ലിലെ മരുന്നു ക്ഷാമത്തെപ്പറ്റിയും ആരോഗ്യ മന്ത്രി പ്രതികരിച്ചു. അത്യാവശ്യമുള്ള മരുന്നുകൾ 886 ആണ്. അതിൽ 530 എണ്ണം മാത്രമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി സമ്മതിക്കുന്നു. ഏതെങ്കിലും മെഡിക്കൽ സ്റ്റോറുകളിൽ ഇല്ലെങ്കിൽ അവിടെ ഉള്ളവരാണ് കുറ്റക്കാരെന്നും മന്ത്രിയുടെ വാദം.

അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറയുന്നു. സംസ്ഥാനത്തെ മരുന്ന് ക്ഷാമം മറ്റുള്ളവരുടെ തലയിൽ ചാർത്തി രക്ഷപ്പെടാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമം. മരുന്ന് ക്ഷാമം പരിഹരിക്കാൻ റെഡി പർച്ചേസ് ആയി വാങ്ങാൻ കെഎംഎസ് സി എല്ലിനോട് നിർദ്ദേശിച്ചുവെന്നും അദ്ദേഹം പറയുന്നു.

മരുന്ന് കമ്പനികൾക്ക് നൽകാനുള്ള തുക പൂർണമായും നൽകി തീർത്തിട്ട് മരുന്നു വാങ്ങാൻ സാധിക്കില്ലെന്നും ഈ മാസം അവസാനത്തോടെ മരുന്നുകൾ എത്തിക്കാൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ പറയുന്നു. പല ആശുപത്രികളിലും ഡോക്ടർമാരില്ലാത്തതിനെപ്പറ്റിയും ജീവനക്കാർ അവധിയിൽ പ്രവേശിക്കുന്നതിനെപ്പറ്റിയും ആരോഗ്യ മന്ത്രി തുറന്നു സമ്മതിക്കുന്നുണ്ട്.




