KOYILANDY DIARY.COM

The Perfect News Portal

K-TET പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇറങ്ങി; നാളെ മുതൽ അപേക്ഷിക്കാം

.

കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ ലക്ഷ്യമിടുന്നവർക്ക് സുവർണാവസരം. കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (K-TET) നാളെ മുതൽ അപേക്ഷിക്കാം. ഒക്ടോബർ 3 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് K-TET. ഭാഷാ അധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫിസിക്കൽ എജുക്കേഷൻ തുടങ്ങിയ സ്പെഷ്യലിസ്റ്റ് അധ്യാപകർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ K-TET ആവശ്യമാണ്. നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.

 

ലോവർ പ്രൈമറി അധ്യാപകർക്കും അപ്പർ പ്രൈമറി അധ്യാപകർക്കും ഹൈസ്കൂൾ അധ്യാപകർക്കും കൂടാതെ ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവർക്കും ലോവർ പ്രൈമറി അധ്യാപകർക്ക് നിശ്ചിത മാർക്കോടെയുള്ള ഹയർ സെക്കണ്ടറി യോഗ്യതയ്ക്കൊപ്പം D.El.Ed, B.El.Ed തുടങ്ങിയ അംഗീകൃത അധ്യാപക പരിശീലന യോഗ്യതകളിൽ ഒന്ന് ആവശ്യമാണ്. അപ്പർ പ്രൈമറി അധ്യാപകർക്ക് ബിരുദവും B.Ed യോഗ്യതയും ആവശ്യമാണ്. B.El.Ed, BA.Ed, B.Sc.Ed തുടങ്ങിയ അംഗീകൃത യോഗ്യതകളുള്ളവർക്കും നിശ്ചിത വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാം.

 

Share news