ഈ പഴങ്ങൾ നിങ്ങൾ കഴിക്കാറുണ്ടോ? ഇല്ലെങ്കിൽ ശീലമാക്കൂ… കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ
.
പഴവർഗങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ളതാണ്. വിറ്റാമിനുകളുടേയും മറ്റ് ആവശ്യ വസ്തുക്കളുടേയും കലവറയാണ് പഴവർഗങ്ങൾ. എന്നാൽ ഏതൊക്കെ പഴങ്ങൾ കഴിക്കണമെന്നത് എല്ലാവർക്കും സംശയമുണ്ടാകും. വിവിധ പഴവർഗങ്ങൾക്ക് വിവിധങ്ങളായ ഗുണങ്ങളുണ്ട്. ഇത് ശ്രദ്ധിക്കുകയാണെങ്കിൽ ആരോഗ്യം സംരക്ഷിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

എന്തൊക്കെ കഴിക്കണം
ബെറി: പഴങ്ങൾ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്ന പോളിഫെനോളുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.

പപ്പായ: ഇതിൽ അടങ്ങിയിരിക്കുന്ന പാപെയ്ൻ എന്ന എൻസൈം വയറിലെ ഗ്യാസ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വയർ വീർത്ത് ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറക്കാനും സഹായിക്കും.

കിവി: ഇതിൽ ആക്ടിഡിനും ഉയർന്ന ജലാംശം നിലനിർത്തുന്ന നാരുകളും ഉണ്ട്. ഇത് മലബന്ധം തടയാനും ദഹനം വേഗത്തിലാക്കാനും സഹായിക്കും
അവക്കാഡോ: നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യാൻ അവാക്കാഡോയ്ക്ക് കഴിവുണ്ട്.
വാഴപ്പഴം: പ്രീ ബയോട്ടിക്കുകളായ ഇൻസുലിൻ റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇവ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.
ഈ ലേഖനം അറിവിന് വേണ്ടി മാത്രമുള്ളതാണ്. കൃത്യമായ അറിവിന് വേണ്ടി ഡോക്ടറെ സമീപിക്കുക.



