KOYILANDY DIARY.COM

The Perfect News Portal

ജില്ലാതല വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: അഖില കേരള വിശ്വകർമ്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സുരേഷ് ബാബു ചാമേരികുന്ന് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ വള്ളിക്കാട് അദ്ധ്യക്ഷത വഹിച്ചു. ടി. കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. ബിജു പയ്യോളി, പി.ആർ. വിനോദ് കുമാർ, നാരായണൻ പെരുവട്ടൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, മുതിർന്ന നേതാക്കളേയും അനുമോദിച്ചു.
Share news