KOYILANDY DIARY.COM

The Perfect News Portal

ഡയറി പ്രൊമോട്ടർമാരുടെ നിയമനം: അപേക്ഷ  തീയതി നീട്ടി

.
കോഴിക്കോട്: ക്ഷീര വികസന വകുപ്പിൻ്റെ 2026-27 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതി കോഴിക്കോട് ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിന്  ബ്ലോക്കുതലത്തിൽ ഡയറി പ്രൊമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ  നിയമിക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി. സെപ്റ്റംബർ 18 വൈകിട്ട്  അഞ്ച് വരെ അപേക്ഷിക്കാം. ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടിക്കാഴ്ച സെപ്റ്റംബർ 22 നു നടക്കും.  
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അതാതു ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായും, ക്ഷീര വികസന വകുപ്പിൻ്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്. 
ഫോൺ -0495 2371254.
Share news