KOYILANDY DIARY.COM

The Perfect News Portal

19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ 19ന്

.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ് (SBC)  കോഴിക്കോട് ജില്ലാ തല മത്സരങ്ങൾ സെപ്റ്റംബർ 19ന് കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും.
ചിത്രരചന, ജലച്ചായം, പ്രോജക്ട് അവതരണം, പ്രാദേശിക ജൈവവൈവിധ്യ പദ്ധതി അവതരണം എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ജില്ലാതല മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനതല വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
Share news