സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സ്വാഗതസംഘം രൂപീകരിച്ചു
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സൈക്കിൾ പോളോ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സൈക്കിൾ പോളോ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഡോ. ഹാഷിം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.
.

.
നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, നഗരസഭ കൗൺസിലർമാരായ സി.കെ. ജയദേവൻ, ദൃശ്യ, ദാമോദരൻ, നജീബ് കെ.എം, പി.ടി.എ പ്രസിഡന്റ് സജീവ് കുമാർ എ, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ, പ്രധാനാധ്യാപിക ഷ ജിത ടി, ബിജേഷ് പാലക്കൽ, എം.ജി. ബൽരാജ്, എന്നിവർ ആശംസകൾ നേർന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നവീന ബിജു നന്ദി പറഞ്ഞു.



