KOYILANDY DIARY.COM

The Perfect News Portal

‘സോയാബീൻ’ വെജാണോ നോൺ വെജാണോ? രഹസ്യം അറിയാം

.

നിത്യജീവിതത്തിൽ ഒട്ടുമിക്കവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു സാധനമാണ് സോയാബീൻ. കറിയായും ഫ്രൈയായും സാലഡുകളിലും ചേർത്ത് സോയാബീൻ കഴിക്കുന്നവരുമുണ്ട്. മാംസത്തോട് സാമ്യമുള്ള ഘടനയായതിനാൽ പലർക്കും സോയാബീൻ വെജിറ്റേറിയൻ വിഭവമാണോ അതോ നോൺ വെജിറ്റേറിയൻ വിഭവമാണോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്.

 

സോയാബീൻ പൂർണമായും ഒരു വെജിറ്റേറിയൻ വിഭവമാണ്. സോയാബീനിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച പ്രോട്ടീൻ സ്രോതസ്സുകളിൽ ഒന്നാണിത്.

 

പാകം ചെയ്ത 100 ​ഗ്രാം സോയാബീനിൽ നാം പ്രതീക്ഷിക്കുന്നതിലും അപ്പുറം പോഷകപദാർത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഏകദേശം 16.6 ഗ്രാം പ്രോട്ടീനും മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഏകദേശം 9.9 ഗ്രാം അന്നജവും ഏകദേശം ഒൻപത് ​ഗ്രാം കൊഴുപ്പും പാകം ചെയ്ത സോയാബീനിൽ അടങ്ങിയിട്ടുണ്ട്. സോയാബീനിലെ കൊഴുപ്പ് പ്രധാനമായും ഒമേഗ-3, ഒമേഗ-6 തുടങ്ങിയ ആരോഗ്യകരമായ പോളി-അൺസാച്ചുറേറ്റഡ്, മോണോ-അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്.

 

സോയാബീൻ കഴിക്കാൻ പാടില്ലാത്തവർ

നിരവധി പോഷക​ഗുണങ്ങളുണ്ടെങ്കിലും ചില രോ​ഗാവസ്ഥകളിലുള്ളവർ സോയാബീൻ കഴിക്കാൻ പാടില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. തൈറോയ്ഡ് രോ​ഗമുള്ളവർ, അമിതമായി യൂറിക് ആസിഡുള്ളവർ, സോയ അലർജിയുള്ളവർ, ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ സോയാബീൻ കഴിക്കുന്നതിന് മുൻപ് ആരോ​ഗ്യവിദ​ഗ്ധരുടെ നിർദേശം തേടേണ്ടതാണ്.

 

Share news