KOYILANDY DIARY.COM

The Perfect News Portal

വടകര എംഡിഎംഎ കേസ്: അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

.

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശിയായ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിന്റെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ആറു മാസത്തിനിടെ ജിജിന്റെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ യുപിഐ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ അധ്യാപികമാർക്ക് ജിജിൻ പണം അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

 

കൂടാതെ, ഈ പണം സ്വീകരിച്ച വയനാട് സ്വദേശിയെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയ പണം ആരാണ് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ചതെന്ന് വ്യക്തമാകാൻ അന്വേഷണ സംഘം ബാങ്കുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസിലെ പ്രതിയായ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാത്തത് അന്വേഷണത്തിന് വേഗത പോരെന്ന ആരോപണത്തിന് ശക്തി പകരുന്നുണ്ട്.

 

Share news