KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

.

കൊയിലാണ്ടി സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കൊയിലാണ്ടി ചെത്ത് വ്യവസായ ലോക്കൽ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന യോഗം എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.എ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ. ദാസൻ എക്സ് എംഎൽഎ, കെ.ടി സിജേഷ്, പി. ബാബുരാജ് എന്നിവർ സംസാരിച്ചു. ടി. കെ. ജോഷി സ്വാഗതവും ടി. എൻ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു.

 

Share news