KOYILANDY DIARY.COM

The Perfect News Portal

ഓണത്തിനും കർഷകരെ മറന്നു; കാർഷിക തൊഴിൽദാന പദ്ധതിയിലെ കർഷകരുടെ പെൻഷനും ഗ്രാറ്റിവിറ്റിയും വൈകുന്നതിൽ പ്രതിഷേധം ശക്തം

.

ഉള്ളിയേരി: 1994-95ൽ കേരള സർക്കാർ പ്രഖ്യാപിച്ച കാർഷിക തൊഴിൽദാന പദ്ധതിയിൽ അംഗത്വം എടുത്തവരുടെ സംഘടനയായ കേരള ഫാർമേഴ്സ് യൂണിയൻറെ കോഴിക്കോട് ജില്ല പ്രവർത്തകയോഗം ഉള്ളിയേരി ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് സന്തോഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് നൽകേണ്ടതായ ആനുകൂല്യങ്ങൾ പെൻഷൻ ഉൾപ്പെടെ മുടങ്ങിയിട്ട് മാസങ്ങളായി.

 

പുതുതായി അപേക്ഷ നൽകിയ നിരവധി അംഗങ്ങൾ ഉണ്ട്. പെൻഷനും ഗ്രാറ്റിവിറ്റിയും യഥാസമയം വിതരണം ചെയ്യണമെന്നും പെൻഷൻ തുക വർധിപ്പിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓണത്തിന് മറ്റെല്ലാ വിഭാഗത്തിനും പെൻഷൻ നൽകിയപ്പോൾ കർഷകരെ മാത്രം സർക്കാർ മറന്നുവെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇതിനെതിരെ സമരപരിപാടികൾ നടത്തുവാൻ യോഗം തീരുമാനിച്ചു.

 

ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷ്യത വഹിച്ചു. യൂണിയൻറെ തുടക്കം മുതൽ 31 വർഷമായി സജീവമായി ഇന്നും പ്രവർത്തന നിരതരായ ജില്ലാ സെക്രട്ടറി ഗോവിന്ദൻകുട്ടിയെ ജില്ലാ പ്രവർത്തക യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് കുമാർ ഉള്ളിയേരി പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി ഗോവിന്ദൻകുട്ടി ഉള്ളിയേരി സ്വാഗതവും രാജൻ കുറുപ്പ് രാജേന്ദു അത്തോളി നന്ദിയും പറഞ്ഞു.

 

Share news