KOYILANDY DIARY.COM

The Perfect News Portal

കേരളാ സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് അധ്യാപകദിനം ആചരിച്ചു

.

കൊയിലാണ്ടി: കേരളാ സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് അധ്യാപകദിനം സമുചിതമായി ആചരിച്ചു. മികച്ച അധ്യാപകനുള്ള സ്റ്റേറ്റ് അവാർഡും 2015 ലെ ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ലഭിച്ച കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൺ  ഫോറത്തിന്റെ നിറസാന്നിധ്യവുമായ ബാലകൃഷണൻ മാസ്റ്ററെ ആദരിച്ചു. യോഗത്തിൽ പ്രസിഡണ്ട് എൻ.കെ പ്രഭാകരൻ അധ്യക്ഷനായി. സെക്രട്ടറി കുസുമലത ടീച്ചർ സ്വാഗതം ചെയ്തു. ജില്ലാകമ്മിറ്റി അംഗം ബാലകൃഷ്ണർ മാസ്റ്റർ, പൊന്നമ്മ ടീച്ചർ, പ്രേമ സുധ, ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു.

Share news