‘ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിക്കെതിരെ പരിഹാസവുമായി വി.കെ ശ്രീരാമൻ
.
പുലിക്കളിക്കെതിരെ പരിഹാസവുമായി നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. പുലിക്കളി വൈകൃത കലാരൂപമാണെന്നും കണ്ടാൽ ഓക്കാനം വരുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം ആണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസം ആണെന്നും ആണ് അദ്ദേഹം കുറിച്ചത്.

പുലിക്കളി കലാകാരന്മാർ ചുവടുവെയ്ക്കുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് പങ്കുവെച്ചാണ് നടന്റെ പരിഹാസം. നടൻ്റെ പരിഹാസത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. പോസ്റ്റ് പിൻവലിച്ച് നടൻ മാപ്പ് പറയണം എന്നാണ് പുലിക്കളി സംഘങ്ങളുടെ ആവശ്യം.




