KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് താഴത്തൻകണ്ടി ഹംസ (76) നിര്യാതനായി

.
കാപ്പാട്: പൗരപ്രമുഖനും കാപ്പാട് ഐനുൽ ഹുദാ യത്തീംഖാനയുടെ മുൻ പ്രവർത്തക സമിതി അംഗവും കോഴിക്കോട് നഗരത്തിലെ ആദ്യകാല പ്രമുഖ വ്യാപാരിയുമായിരുന്ന താഴത്തൻകണ്ടി ഹംസ (76) നിര്യാതനായി. കാപ്പാട് പ്രദേശത്തിന്റെ സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി വർഷങ്ങളായി സമൂഹവുമായി ആത്മബന്ധം പുലർത്തിയ വ്യക്തിയായിരുന്നു.

ഭാര്യ: ബീവി തിരുവങ്ങൂർ. മക്കൾ: ഷാഹിർ, സനദ്, ഷിബില. മരുമക്കൾ:
ഷംന (തിരുവങ്ങൂർ), ഷമീം ബാനു ചന്ദ്രാപ്പള്ളി (തൃശൂർ), റസൽ (തിരുവങ്ങൂർ). സഹോദരങ്ങൾ: അബ്ദുള്ള കോയ, നൗഷാദ്, ആദം, നസീമ, നദീറ, ആയിഷ, ഖദീജ. മയ്യിത്ത് നിസ്കാരം: വൈകുന്നേരം 4:30ന് കാപ്പാട് ചെറിയ പള്ളിയിൽ. 

Share news
error: Content is protected !!