കർഷകദിനാചരണവുമായി കൊയിലാണ്ടി ഇന്റർഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി
.
കൊയിലാണ്ടി: കൊയിലാണ്ടി ഇന്റർഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കക്കുളം പാടശേഖരത്തിന് സമീപം നടന്ന പരിപാടി സൊസൈറ്റി പ്രസിഡണ്ട് കെ. ഷിജു ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ. ശിവൻ, നെൽകർഷകനായി കെ.കെ രാമകൃഷ്ണൻ, പച്ചക്കറി കർഷകനായി ബാബു, വാഴ കർഷകനായി എം. മണി, ക്ഷീര കർഷകനായി ചന്ദ്രൻ എന്നിവരെ തെരഞ്ഞടുത്തു. ഇവരെ പരിപാടിയിൽ ആദരിച്ചു. ഒ.കെ സുരേഷ്, വി. രമേശൻ, ടി. ഗംഗാധരൻ, വി.പി ശ്രീജ, എൻ.കെ. രാജഗോപാൽ, വി.പി. മുരളി എന്നിവർ സംസാരിച്ചു.



