കരിപ്പൂരിൽ നിന്നുള്ള വിമാനം വൈകുന്നു, പ്രതിസന്ധിയിലായി യാത്രക്കാർ
.
കരിപ്പൂരിൽ നിന്നുള്ള വിമാനം വൈകുന്നു. ഇതോടെ നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് ഇന്നലെ വൈകിട്ട് 6.40 പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ദുബായിൽ നിന്ന് വിമാനം ഇതുവരെ കരിപ്പൂരിൽ എത്തിയില്ലെന്നാണ് വിവരം. അതേസമയം റൂമോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്നും യാത്രക്കാർ പ്രതികരിച്ചു.




