KOYILANDY DIARY.COM

The Perfect News Portal

ബിരുദമോ ഡിപ്ലോമയോ മതി; കൊച്ചിൻ ഷിപ്പ് യാർഡിൽ അപ്രന്റീസാവാം

.

ഡിപ്ലോമയും ബിരുദവും പൂർത്തിയായവർക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാൻ അവസരം. അപ്രന്റീസ് തസ്തികയിലാണ് ഒഴിവുകളുള്ളത്. പ്രസ്തുത തസ്തികയിൽ 61 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിം​ഗ് തസ്തിക- 12 , മെക്കാനിക്കൽ എഞ്ചിനീയറിം​ഗ് തസ്തിക-22, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ- 5, സിവിൽ എഞ്ചിനീയർ- 5, കമ്പ്യൂട്ടർ സയൻസ്-4, ഫയർ സേഫ്റ്റി- 4, മറൈൻ എഞ്ചിനീയർ- 5, നേവൽ ആർക്കിടെക്ടചർ ആൻഡ് ഷിപ്പ് ബിൽഡിം​ഗ്-4, എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ. തിരഞ്ഞെടുക്കുന്നവർക്ക് 15,000 രൂപയാണ് ശമ്പളം.

ടെക്നീഷ്യൻ അപ്രന്റീസുകൾക്ക് ഡിപ്ലോമയാണ് നിഷ്കർഷിച്ചിട്ടുള്ള യോ​ഗ്യത. ഇലക്ട്രിക്കൽ എഞ്ചിനീയർ- 15, മെക്കാനിക്കൽ എഞ്ചിനീയർ- 23, സിവിൽ എഞ്ചിനീയർ- 13, കമ്പ്യൂട്ടർ എഞ്ചിനീയർ- 5, കൊമേഴ്സ്യൽ പ്രാക്ടീസ്- 10 എന്നിങ്ങനെയാണ് പ്രസ്തുത തസ്തികയിലെ ഒഴിവുകൾ
13,000 രൂപയാണ് ഇവർക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 9 ആണ്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി പരിശോധിക്കാം.

Share news
error: Content is protected !!