KOYILANDY DIARY.COM

The Perfect News Portal

നഗരസഭ കർഷകദിനം ആചരിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷി ഭവന്റെ  നേതൃത്വത്തിൽ  കർഷകദിനം ആചരിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിക്കുകയും കാർഷിക പ്രശ്നോത്തരിയിൽ വിജയികളായ സ്കൂൾ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിക്കുകയും ചെയ്തു.
നഗരസഭ ഉപാധ്യക്ഷ സി.ടി. ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ എ. സുധാകരൻ, എം. ദൃശ്യ, കെ.എം. നജീബ്, കൗൺസിലർമാരായ പി.കെ. ഷൈജു, ശ്രീജാറാണി, കെ.എം. ഷമീം, പി.എം. ബിജു, കൃഷി ഓഫീസർ പി. ഷംസിദ, കൃഷി അസിസ്റ്റൻറ് വി.എസ്. അപർണ്ണ, പി.കെ. ഭരതൻ, സാജു പിലാക്കാട്ട്, പി.കെ. വിശ്വനാഥൻ, എം.എ. ഗംഗാധരൻ, ടി. ശശിധരൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!