സംഘാടക സമിതി രൂപീകരിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർനിർമ്മാണവും ചുറ്റമ്പലത്തിന്റ ജീർണ്ണോദ്ധാരണവും ഉൾപ്പെടെയുള്ള ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരണയോഗം നടന്നു. ക്ഷേത്രസന്നിധിയിൽ നടന്ന യോഗം കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ്ബോസ് അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ. വിപിൻദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീനിവാസൻ, ഗീതാ കുറ്റിച്ചണ്ടി, ഹാരിസ് പറമ്പിൽ, വി. സുചിത്ര എന്നിവർ സംസാരിച്ചു. പത്മനാഭൻ ധനശ്രീ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. രാജീവൻ പള്ളിയിടത്ത് സ്വാഗതവും വി.എം. ജാനകി നന്ദിയും പറഞ്ഞു. 2029 ഡിസംബർ 31 വരെയുള്ള പ്രൊജക്റ്റ് വർക്കുകൾ ഉൾപ്പെടുത്തി ഒരു കോടി 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അവതരിപ്പിച്ച പദ്ധതിയ്ക്ക് ഡോ. എൻ.വി. സദാനന്ദൻ ചെയർമാൻ ആയും പത്മനാഭൻ ധനശ്രീ ജനറൽ കൺവീനറായും 75 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.



