KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ സി.ഡി.എസ് ഓണം വിപണനമേളക്ക് തുടക്കമായി

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ടൗൺഹാൾ കെട്ടിടത്തിലാണ് മേള ആരംഭിച്ചത്. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സി.ടി ബിന്ദു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷംസീറ സ്വാഗതവും. കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത നന്ദിയും പറഞ്ഞു.
.
.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രമ്യ പണ്ടാരക്കണ്ടി, എ.പി. സുധീഷ്, എ. സുധാകരൻ, കൗൺസിലർമാരായ കെ.വി സുരേഷ്, സി.കെ ജയദേവൻ, വി. രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!