KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വീട് കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു മുൻവശമുള്ള വീട്ടിൽ വൻ മോഷണം. ലോക്കർ കുത്തിതുറന്ന് 35 പവനിലധികം സ്വർണ്ണം മോഷ്ടിച്ചിട്ടുണ്ട്. കൊയിലാണ്ടി അരുണ ജ്വല്ലറി ഉടമസ്ഥരായ പരേതനായ ഗീതാഞ്ജലിയിൽ ഗംഗാധരൻ്റെ വീടാണ് മുൻവശത്തെ വാതിൽ കുത്തി തുറന്ന് മോഷണം നടത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി വീടിൻ്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വീട്ടുകാർ കോഴിക്കോട് ഫ്ലാറ്റിലായിരുന്നു താമസം. പണി നടക്കുന്നതിനാൽ സിസിടിവി അഴിച്ചുവെച്ചതായിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിൻ്റെ മുകളിലും താഴയുമുള്ള അലമാരകളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്.

താഴത്തെ നിലയിലുള്ള ലോക്കറിൽ നിന്നാണ് സ്വർണ്ണം മോഷ്ടിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കോഴിക്കോട് നിന്ന് ഡോഗ് സ്കോഡ്, വിരലടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തുള്ള സിസിടിവി ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

Share news
error: Content is protected !!