അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
.
പയ്യോളി: അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ 80-ാംസ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡണ്ട് പി.വി. കുമാരൻ മാസ്റ്റർ പതാക ഉയർത്തി. പ്രസിഡണ്ട് എം.ടി കെ. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. കെ.ടി. രാജീവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മജീഷ സുജു, രാജൻ കൊളാവിപ്പാലം, പി.ടി.വി. സുരേന്ദ്രൻ, രത്നാകരൻ കെ. എൻ, അമൃത ബിപിൻ, എം.ടി. നാണു മാസ്റ്റർ, പി.ടി.വി. രാജീവൻ, മൂലയിൽ ചന്ദ്രൻ, ടി.കെ. കണ്ണൻ, സുബിഷ ടി കെ, സി. എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



