KOYILANDY DIARY.COM

The Perfect News Portal

പട്ടാള യൂണിഫോമിൽ കുരുന്നുകൾ സ്വാതന്ത്ര ദിനം ആഘോഷിച്ചു

.

കൊയിലാണ്ടി: പട്ടാള യൂണിഫോം ധരിച്ചെത്തിയ കുരുന്നുകൾ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാചരണം വേറിട്ട അനുഭവമാക്കി മാറ്റി. നഗരസഭയിലെ 76-ാം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് പട്ടാള വേഷത്തിൽ എത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ താരങ്ങളായത്. വാർഡ് കൗൺസിലർ എം.കെ. മഹേഷ് കുമാർ പതാക ഉയർത്തി. കുട്ടിപ്പട്ടാളത്തിന് ദേശസ്നേഹത്തിന്റെ മധുരം പകരാൻ റിട്ട. ക്യാപ്റ്റൻ ഡോ. ഗോപിനാഥും ചടങ്ങിൽ സന്നിഹിതനായിരുന്നു.

അംഗൻവാടി കുട്ടികൾക്കായി ലയൺസ് ക്ലബ്ബ് സമ്മാനിച്ച കളിപ്പാവകൾ അധ്യാപികയായ വി പി ബിന്ദുവിന് കൈമാറി. ഐസിഡിഎസ് – ഡിഡിപിഒ അനു രാധ, സൂപ്പർ വൈസർ അനുഷ, കെ.വി. സന്തോഷ്, കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ടി. എം രവി, ഹരീഷ് മറോളി, റെജിൽ, എൻ കെ. ജയപ്രകാശ്, സോമസുന്ദരൻ, ഗിരിജ ജയപ്രകാശ്, ഇ.കെ. സുരേഷ്, ജ്യോതിലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!