ബുക്ക് ചെയ്ത ട്രെയിൻ റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ സിപിഐ റെയില്‍വെ സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും
.
കൊയിലാണ്ടി: സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് (ആഗസത് 14) കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തുന്നു. കേന്ദ്ര സർക്കറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സപ്തമ്പർ 1ന് ഡൽഹിയിൽ സിപിഐ സഘടിപ്പിക്കുന്ന മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി രാം ലീലാ മൈതാനിയിൽ 5 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന റാലിയില്‍ പങ്കെടുക്കാൻ കേരളത്തിൽ ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ നടപടിക്കെതിരെയാണ് സമരം.
.

.
ഒരു സെപ്ഷ്യല്‍ ട്രെയിൻ സി പി ഐ സംസ്ഥാന കൗൺസിൽ ബുക്ക് ചെയ്തിരുന്നു. 10 ലക്ഷം രൂപ ആദ്യ ഘട്ടം അടക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സർക്കാർ ഇടപെട്ട് റെയിൽവെയോട് ട്രെയിൻ നൽകേണ്ടതില്ല എന്ന നിർദ്ദേശം നൽകി റദ്ദ് ചെയ്തിരിക്കുകയാണ്. നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് 4 മണിക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ സിക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്യുമെന്ന് സിപിഐ നേതാക്കള്‍ അറിയിച്ചു.



