KOYILANDY DIARY.COM

The Perfect News Portal

നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ ലോറി ഇടിച്ച് അപകടം

.

മൂടാടി: ദേശീയ പാതയോരത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ ലോറി ഇടിച്ചു മറിഞ്ഞു, ആർക്കും പരിക്കില്ല. മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. ഓട്ടോ നിർത്തിയിട്ട് സമീപത്തെ പി.കെ. ബാലൻ്റെ വീട്ടുപറമ്പിലെ തട്ടുകടയിൽ ചായകുടിക്കാൻ പോയതായിരുന്നു ഡ്രൈവർ. പെട്ടന്നാണ് റോഡ് സൈഡിൽ നിർത്തിയ തൻ്റെ ഗുഡ്സ് ഓട്ടോ തട്ടുകടയുടെ പന്തലും ടാബിളും തർത്തുകൊണ്ട് കടയക്കുള്ളിലേക്ക് വരുന്നത് കണ്ടത്. ഓട്ടോയും തട്ടുകടയും, ഫർണ്ണിച്ചറും ഉൾപ്പെടെ വലിയ നാശനഷ്ടമാണ് ഉണ്ടായത്.

കണ്ണൂർ ഭാഗത്ത്നിന്നും ലോഡും ഇറക്കി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് എതിർ ദിശയിൽ നിർത്തിയിട്ട ഗുഡ്സ് ഇടിച്ച് തെറിപ്പിച്ചത്. കടയുടമ ബാലൻ ഓടി രക്ഷപെട്ടത്കൊണ്ടാണ് അപകടം ഒഴിവായത്. കൂടാതെ ബാലൻ്റെ ഭാര്യയും മകളും വീട്ടിലേക്ക് പോയതുകാരണമാണ് ആ സമയത്ത് കടയിൽ ഇല്ലാതായത്. ഇതും വലിയ ദുരന്തത്തിനു കാരണമാകുമായിരുന്നു.

Share news
error: Content is protected !!