KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി

.

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി. ഡോക്ടേഴ്‌സിന്റെ സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാനാണ് സെല്‍. ഡോക്ടേഴ്‌സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക എന്നിവയാണ് ലക്ഷ്യം. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി പ്രവര്‍ത്തനം തുടങ്ങി.

പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താനും സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാരുടെ കുറവുമൂലം ജനങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകള്‍ തീര്‍പ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടര്‍മാര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്.

 

Share news
error: Content is protected !!