പന്തലായനി സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
.
കൊയിലാണ്ടി: പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. ചൊവ്വാഴ്ച രാവിലെ ബൈക്കിൽ കൊയിലാണ്ടി ബീച്ച്, മുത്താമ്പി എന്നിവിടങ്ങളിൽ സഞ്ചരിക്കുന്നതിനിടെയാണ് വാഹനങ്ങളുടെ ആർ.സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടതെന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടു കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിലോ, താഴെ പറയുന്ന (9591997839) നമ്പറിലോ അറിയിക്കാൻ താൽപ്പര്യം.




