KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി യു.പി സ്കൂൾ ചെറുപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്‌മാരക സബ് ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ചേമഞ്ചേരി യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ചെറുപ്പുറത്ത് ശശിധരൻ മാസ്റ്ററുടെ സ്‌മരണാർത്ഥം, കൊയിലാണ്ടി സബ് ജില്ലയിലുള്ള യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരിയുടെ 25-ാം മത് മത്സരം സംഘടിപ്പിച്ചു. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ നവമിത്ര, അനിരുദ്ധ് എന്നിവരടങ്ങിയ ടീം ജേതാക്കളായി.
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ആരവ് ബിജേഷ്, ധ്യാൻ നിവേദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവങ്ങൂർ യു. പി സ്‌കൂളിലെ വേദ ഷിനീഷ്, ധ്യാൻ എൻ.എം ടീമിനാണ് മൂന്നാം സ്ഥാനം. 22 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ചെറൂർ ശശി മാസ്റ്റർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സഫിയ കളത്തിൽ വിജയികൾക്കുള്ള കാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫൗസിയ, വൈസ് പ്രസിഡണ്ട് ബിൻസി, അധ്യാപകരായ ഷീജ എസ്, ഷരീഫ് കാപ്പാട്, സുഹറ വി.പി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!