എം ഡി എം എയുമായി പിടിയിലായവർ വി ഡി സതീശൻ്റെ അനുയായികൾ: വി.കെ സനോജ്
.
കാസർഗോഡ്: എം ഡി എം എയുമായി പിടിയിലായവർ മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമുള്ളവരാണെന്നും പ്രതി മുഹമ്മദ് ഹുസൈൻ ടീം വി ഡി സതീശൻ്റെ സോഷ്യൽ മീഡിയ പേജിൻ്റെ കോർഡിനേറ്ററാണെന്നും DYFI സ്റ്റേറ്റ് സെക്രട്ടറി വി കെ സനോജ് എം എൽ എ. ഹുസൈന്റെ വീട്ടിൽ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ വിരുന്നിന് പോയിട്ടുണ്ട്. അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഹുസൈൻ അടക്കം മൂന്നു പേരെ ഞായറാഴ്ച എം ഡി എം എയുമായി പൊലീസ് പിടികൂടിയിരുന്നു. ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നും 11 ദിവസം സുഖമായി പുറത്തു നടന്നുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ നീക്കം ചെയ്യാനുള്ള സന്ദേശം പോലും പൊലീസ് മെറ്റക്ക് നൽകിയില്ല. അറസ്റ്റ് ചെയ്ത് രക്ഷപെടുത്തുകയായിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതിരുന്നത് മനപ്പൂർവമാണെന്നും മാരാർജി ഭവനിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് കാര്യങ്ങൾ പോയതെന്നു വി കെ സനോജ് എം എൽ എ.




