KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് 3.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

.

കോഴിക്കോട് 3.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് ചക്കുംകടവ് പടന്നവളപ്പിൽ ജയദാസൻ ആണ് പിടിയിലായത്. മാങ്കാവ് പെട്രോൾ പമ്പ് സമീപം വെച്ച് ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വിൽപ്പന നടത്തുന്ന ദാസൻ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ചെറിയ പാക്കറ്റുകളിൽ ആക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

Share news
error: Content is protected !!