KOYILANDY DIARY.COM

The Perfect News Portal

സികെജി സമിതി സ്വാഭിമാന സംഗമം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ 84-ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലത്ത് സികെജി സമിതി സ്വാഭിമാന സംഗമം സംഘടിപ്പിച്ചു.
കെപിസിസി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനത്തെ തുടർന്ന് മഹാത്മജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്വമേധയാനേതൃത്വം ഏറ്റെടുത്ത് പോരാട്ടവീര്യം പ്രകടിപ്പിച്ച സമരസേനാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും ആവേശം പകരുന്നതാണന്നും അവകാശ നിഷേധത്തിനെതിരെ ജന്തർമന്ദറിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭം ഇതിനുദാഹരണമാണന്നും പി. രത്നവല്ലി പറഞ്ഞു. ടി. എ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. വിജയൻ, വി.വി. സുധാകരൻ എന്നിവരും എൻ.വി. വത്സൻ, നടേരി ഭാസ്കരൻ, അൻസാർ കൊല്ലം, പി.കെ. പുരുഷോത്തമൻ, പി.പി. നാണി, ഷീബ അരിക്കൽ, എൻ. ദാസൻ, എം.വി. സുരേഷ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!