സ്ത്രീ സുരക്ഷാ പെൻഷൻ റദ്ദാക്കിയ UDF സർക്കാരിനെതിരെ CPIM പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
.
ചേമഞ്ചേരി: സ്ത്രീ സുരക്ഷാ പെൻഷൻ റദ്ദാക്കിയ UDF സർക്കാർ നടപടിക്കെതിരെ
CPIM നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിലപ്പീടികയിൽ നടന്ന പരിപാടി CPIM ജില്ലാ കമ്മറ്റി അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. പി. ബാബുരാജ്, വി.പി രാജീവൻ, പി. സി സതീഷ് ചന്ദ്രൻ, ബി.പി ബബീഷ്, എം. നൗഫൽ എന്നിവർ സംസാരിച്ചു. എൻ. പി അനീഷ് സ്വാഗതം പറഞ്ഞു.



