എംഡിഎംഎയുമായി കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
.
കാസർഗോഡ്: 7 ലക്ഷം രൂപ വിപണി മൂല്യമുള്ള 139.29 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. എറണാകുളം പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50) എന്നിവരാണ് പിടിയിലായത്. പ്രതികൾ മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു.

സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. നേതാക്കളുമായുള്ള പ്രതികളുടെ ബന്ധം, ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് അടക്കമാണ് അന്വേഷിക്കുന്നത്. ഡാൻസാഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പെരുമ്പാവൂരിൽനിന്നും സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർഗോഡേക്ക് പുറപ്പെട്ട സംഘം ജില്ലാതിർത്തിയിൽ പിടിയിലായത്.

സംഘത്തെയും യാത്ര ചെയ്ത കാറും ചന്തേര എസ്ഐ മനു പി ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ മൂവരും കൈവശം വെച്ചതും കാറിന്റെ ഡാഷ് ബോർഡിൽനിന്നും കണ്ടെടുത്തതും ഉൾപെടെ നാല് പൊതികളിലായി 139.29 ഗ്രാം എംഡിഎംഎ പിടികൂടി. കോടതിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.




