KOYILANDY DIARY.COM

The Perfect News Portal

ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

.

കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് പരിക്ക്. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. മന്ദങ്കാവ് സ്വദേശി ഷെറിന്‍ ലാല്‍ (34) നെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളിജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലേക്ക് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.  ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ഷിബിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share news