KOYILANDY DIARY.COM

The Perfect News Portal

എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ മഹാത്മാഗാന്ധി വീവേഴ്‌സ് സൊസൈറ്റി സന്ദർശിച്ചു

.
കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ നഗരസഭയിലെ 19-ാം വാർഡിൽ കുറുവങ്ങാട് മഹാത്മാഗാന്ധി വീവേഴ്‌സ് സൊസൈറ്റി സന്ദർശിച്ചു. 1993 ൽ അന്നത്തെ ഗ്രാമവികസന വകുപ്പുമന്ത്രി ശിലാസ്ഥാപനം നിർവ്വഹിച്ച് 1997 ൽ വ്യവസായ വകുപ്പുമന്ത്രിയായിരുന്ന ശിവദാസ മേനോൻ ഉദ്ഘാടനം നടത്തി. 108 ഓളം മെമ്പർമാരുള്ള ഈ പട്ടികജാതി പട്ടിക വർഗ്ഗ സെസൈറ്റിയിൽ 20 ഓളം അംഗങ്ങൾക്ക് സ്റ്റൈപ്പെൻ്റോടുകൂടി സൊസൈറ്റി പരിശീലനം നൽകി.
കുറഞ്ഞ വേതനത്തോടെ അംഗങ്ങൾ അവിടെ ജോലി ചെയ്യുകയും ചെയ്തു. വേതനം വളരെ കുറവായതിനാൽ പലർക്കും ജോലി ചെയ്യാൻ കഴിയാതെയായി. പിന്നീട് കുട്ടികളുടെ യൂണിഫോം നെയ്യാൻ ശ്രമിച്ചതിലും കൂലിക്കുറവ് പ്രശ്നമായി നിലനിന്നു. ഉണ്ണികൃഷ്ണൻ കെ പ്രസിഡണ്ടടക്കം 7 അംഗ ഭരണസമിതി നിലവിലുണ്ട്. ഈ സൊസൈറ്റിറ്റിയുടെ നിയമാവലിയിൽ മാറ്റം വരുത്തി മിനറൽ വാട്ടർ നിർമ്മിക്കുന്ന കമ്പനിയാക്കി മാറ്റിയാൽ ഏകദേശം 50 ഓളം വരുന്ന ആളുകൾക്ക് ജോലി കൊടുക്കുവാൻ സാധിക്കും എന്ന നിവേദനം മുൻ പ്രസിഡണ്ട് നാരായണൻ ടി എംഎൽഎക്ക് നൽകി.
വാർഡ് കൗൺസിലർ ശ്രീജ റാണി, കൗൺസിലർ രമ്യ മനോജ്, മൂടാടി പഞ്ചായത്ത് മെമ്പർ രമ്യ സുർജിത്ത്, മഞ്ചുഷ കെ.കെ, സൊസൈറ്റി ഡയറക്ടർമാരായ ജാനു കെ, അമ്മാളു പി, സുമതി കെ, ബാലൻ മേടയിൽ, വേലായുധൻ പി.ഒ, വേലായുധൻ കെ. ടി എന്നിവർ എം.എൽ എയോടൊപ്പം സ്ഥലം സന്ദർശിച്ചു. എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി.
Share news
error: Content is protected !!