KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വ്യാപാര ദിനാഘോഷം സംഘടിപ്പിച്ചു

.
കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണിയോത്ത് മൂസ പതാക ഉയർത്തി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം നിയാസ് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി മനീഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണിയോത്ത് മൂസയെ പൊന്നാട അണിയിച്ച് ആദരിച്ചു. നേപ്പാളിൽ നടന്ന മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി നാടിന്റെ അഭിമാനമായ ആഗ്ന, അശ്വന്ത് എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി മധുരം വിതരണം ചെയ്തു.
Share news